Posted On
date_range Updated On
date_range അഞ്ചേക്കറിൽ മോദിക്കായി മീറത്തിൽ ക്ഷേത്രം
മീറത്ത്: മീറത്തിൽ മോദിക്കായി ക്ഷേത്രം നിർമിക്കുന്നു. ഇറിഗേഷൻ വകുപ്പിൽ നിന്ന് വിരമിച്ച ജെ.പി സിങ്ങിെൻറ നേതൃത്വത്തിലാണ് നിർമാണം നടത്തുന്നത്.
അഞ്ചേക്കറിലായിരിക്കും ക്ഷേത്രത്തിെൻറ നിർമാണം നടത്തുക. 100 അടി ഉയരത്തിൽ മോദിയുടെ പ്രതിമയും ക്ഷേത്രത്തിലുണ്ടാകും. മോദിയുടെ ഇന്ത്യയോടുള്ള സ്നേഹത്തിൽ താൻ ആകൃഷ്ടനായെന്നും അതിനാലാണ് അദ്ദേഹത്തിന് ക്ഷേത്രം നിർമിക്കാൻ തീരുമാനിച്ചതെന്നും സിങ്ങ് പറഞ്ഞു.
മീറത്ത്-കർനാൽ ദേശീയപാതക്ക് സമീപമായിരിക്കും ക്ഷേത്രം നിർമിക്കുക. രണ്ട് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കും. ക്ഷേത്രത്തിെൻറ ഭൂമിപുജ ഒക്ടോബർ 23ന് നടത്തുമെന്നും സിങ്ങ് അറിയിച്ചു. 10 കോടിയായിരിക്കും നിർമാണ ചെലവ്. ഇത് സംഭാവനകളിലൂടെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.