ന്യൂഡൽഹി: സർക്കാറിലേക്ക് അടക്കാനുള്ള കുടിശിക അടച്ചു തീർക്കാൻ ടെലികോം കമ്പനികൾക്ക് സാവകാശം അനുവദ ിക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്രത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. കുടിശിക അടച്ചുതീർക്കാൻ കമ്പനികൾക്ക് 20 വർഷത്തെ സാവകാശം വേണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്.
ജഡ്ജിമാർ വിഡ്ഢികളാണോ എന്ന് കോടതി കേന്ദ്ര സർക്കാറിനോട് ചോദിച്ചു. ടെലികോം കമ്പനികളുടെ കുടിശിക വീണ്ടും കണക്കാക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
ഇതാണ് കേന്ദ്രത്തിന്‍റെ സമീപനമെങ്കിൽ കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
2019 ഒക്ടോബറിലെ സുപ്രീംകോടതി വിധി പ്രകാരം 1.47 ലക്ഷം കോടി രൂപയുടെ കുടിശികയാണ് ടെലികോം കമ്പനികൾ അടക്കാനുള്ളത്. എയര്‍ടെല്‍ 35,586 കോടി രൂപ, വോഡഫോണ്‍ ഐഡിയ-53,000 കോടി, ടാറ്റ ടെലി-13,800 കോടി, ബി.എസ്.എന്‍.എല്‍-4,989 കോടി, എം.ടി.എന്‍.എല്‍-3,122 കോടി എന്നിങ്ങനെയാണ് അടക്കാനുള്ള കുടിശ്ശിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.