തിരുവനന്തപുരം: തെലങ്കാന ടണൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി കേരള പൊലീസിന്റെ രണ്ട് കഡാവർ ഡോഗുകളൈ അയച്ചു. രണ്ട് പൊലീസ് നായകളും അവയെ കൈകാര്യം ചെയ്യുന്ന ജീവനക്കാരുമാണ് ഇന്ന് രാവിലെ ഹൈദരാബാദിലേക്ക് പോയത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊലീസിനോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് കഡാവർ ഡോഗുകളെ വിട്ടുകൊടുത്തത്.
ഇതിനിടെ, തെലങ്കാനയിൽ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ കുടുങ്ങിയ എട്ടുപേരിൽ നാലുപേരുടെ സാന്നിധ്യം കണ്ടെത്തിയതായി സംസ്ഥാന എക്സൈസ് മന്ത്രി ജൂപ്പള്ളി കൃഷ്ണ റാവു അറിയിച്ചു.
നാലുപേർ ടണൽ ബോറിങ് യന്ത്രത്തിന്റെ അടിയിൽ കുടുങ്ങിയതായി കരുതുന്നു. തുരങ്കത്തിനുള്ളിലെ സാഹചര്യങ്ങൾ കാരണം രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും മന്ത്രി പറഞ്ഞു. എൻജിനീയർമാരുൾപ്പെടെ എട്ട് തൊഴിലാളികൾ ഫെബ്രുവരി 22നാണ് അപകടത്തിൽപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.