വിവാഹം കഴിക്കാൻ പെണ്ണിനെ കണ്ടെത്തി നൽകാത്തതിന് മകൻ അമ്മയെ ക്രൂരമായി കൊന്നു

ഹൈദരാബാദ്: വിവാഹം കഴിക്കാൻ പെണ്ണ് കണ്ടെത്തി നൽകാത്തതിൽ രോഷാകുലനായി മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലാണ് 45കാരി കൊല്ലപ്പെട്ടത്.

ബന്ദ മൈലാറാം ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കല്ലുകൊണ്ട് അടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. പിന്നീട് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കഴുത്തറുക്കുകയും കാലുകൾ മുറിച്ചുമാറ്റുകയും ചെയ്തു.

യുവാവിനൊപ്പം കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുവും അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ത്രീയുടെ മകൾ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രതികൾ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

Tags:    
News Summary - Telangana Man Kills Mother For Failing To Find Him A Wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.