പെ​േട്രാൾ വില കൂടിയോ​? നോ ടെൻഷനെന്ന്​ വിദ്യാസാഗർ; ഈ ബൈക്ക്​ പെട്രോൾ ഒഴിക്കാതെയും ഓടും

ഹൈദരാബാദ്​: പെട്രോൾ വില റോക്കറ്റ്​ പോലെ കുതിച്ചുയരു​േമ്പാൾ അതിനെ മറികടക്കാൻ മറുവഴികൾ തേടിക്കൊണ്ടിരിക്കുകയാണ്​ പലരും. അത്തരത്തിൽ അന്വേഷണങ്ങൾക്കൊടുവിൽ തെലങ്കാന സ്വദേശിയായ വിദ്യാസാഗർ ഒരു വഴി കണ്ടെത്തി. കുറച്ച്​ പണം മുടക്കുള്ള പണിയായിരുന്നെങ്കിലും വർഷത്ത​ിലെ പെട്രോൾ ചെലവിന്‍റെ കണക്കെടു​ക്കു​േമ്പാൾ ഈ ചെലവാക്കിയത്​ ഒന്നുമല്ലെന്നായിരുന്നു വിദ്യാസാഗറിന്‍റെ അഭിപ്രായം.

15 വർഷം പഴക്കമുള്ള മോ​ട്ടോൾ സൈക്കിളിലായിരുന്നു വിദ്യാസാഗറിന്‍റെ യാത്ര. ദിവസവും ചെലവ്​ ഏറിയതോടെ വണ്ടിയുടെ പെട്രോൾ എൻജിൻ വിദ്യാസാഗർ എടുത്തുമാറ്റി. പകരം ​ബാറ്ററിയും കൺവേർട്ടറും മോട്ടറും ഘടിപ്പിച്ചു. ഇതോടെ പെട്രോളി​ൽ ഓടിക്കൊണ്ടിരുന്ന വിദ്യാസാഗറിന്‍റെ ബൈക്ക്​ കുറഞ്ഞ മുതൽ മുടക്കിൽ ഒരു ഇലക്​ട്രിക്​ ബൈക്കാക്കി മാറ്റി.

ജൻഗാവ്​ നഗരത്തിലെ ടെലിവിഷൻ മെക്കാനിക്കാണ്​ വിദ്യാസാഗർ. കഴിഞ്ഞവർഷം കോവിഡ്​ ലോക്​ഡൗണിലാണ്​ ഈ ഐഡിയ ആദ്യം ​േതാന്നിയത്​. പെട്രോൾ വില നൂറുകടന്നതോടെ ഐഡിയ യാഥാർഥ്യമാക്കി മാറ്റുകയായിരുന്നു.

ആദ്യം 10,000 രൂപ മുടക്കി നാലു ബാറ്ററികൾ വാങ്ങി. പിന്നീട്​ ഇലക്​ട്രിക്​ ബൈക്കാക്കി മാറ്റുന്നതിന്​ 7500 രൂപ ചിലവിൽ മോട്ടറും കൺവേർട്ടറും. ഇതോടെ ബജാജ്​ ഡിസ്​കവറിന്‍റെ പെട്രോൾ എൻജിൻ എടുത്തുമാറ്റി ടു വീലർ മെക്കാനിക്കിന്‍റെ സഹായത്തോടെ മോ​േ​ട്ടാറും ബാറ്ററിയും കൺവേർട്ടറും ഘടിപ്പിച്ചു. ഇതിനായി 20,000 രൂപ ഞാൻ മുടക്കി. എന്നാൽ ഇ​േപ്പാൾ മാസം ഞാൻ 3000 രൂപ ലാഭിക്കുന്നു -വിദ്യാസാഗർ പറഞ്ഞു.

നേരത്തേ ഒന്നരലിറ്റർ വരെ പെട്രോൾ ദിവസവും വിദ്യാസാഗർ ബൈക്കിൽ നിറക്കുമായിരുന്നു. ​വില കൂടിയതോടെ വലിയൊരു ബാധ്യതയായി അതുമാറി. ഇപ്പോൾ കുറഞ്ഞ ചിലവിൽ 50-60 കിലോമീറ്റർ സഞ്ചരിക്കാമെന്നും അദ്ദേഹം പറയുന്നു.

എല്ലാ രാത്രിയും ബാറ്ററി ചാർജ്​ ചെയ്യും. അതിലൂടെ 50 മുതൽ 60 കി​േലാമീറ്റർ സഞ്ചരിക്കാം. ദിവസവും ബാറ്ററി ചാർജ്​ ​െചയ്യാൻ 10 രൂപയും മതിയാകും -അദ്ദേഹം പറയുന്നു.

പെട്രോൾ വിലയിൽ കഷ്​ടപ്പെടുന്നവരുണ്ടെങ്കിൽ മറ്റുള്ളവരുടെ ബൈക്കും ഇതുപോലെ ബാറ്ററിയാക്കി നൽകാമെന്ന ഓഫറും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്​. 

Tags:    
News Summary - Telangana man beats petrol price hike with innovative idea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.