Posted On
date_range Updated On
date_range ഖനി അപകടം: മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു
പെദ്ദപ്പള്ളി: തെലങ്കാന ഖനി അപകടത്തിൽ രണ്ട് ഉദ്യോഗസ്ഥരുടേയും ഒരു കരാർ തൊഴിലാളിയുടേതുമുൾപ്പെടെ മൂന്ന് മൃതദേഹം കണ്ടെടുത്തു. ഖനിക്കുള്ളിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
പെദ്ദപ്പള്ളി ജില്ലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സിംഗരേണി കോളിയറീസ് ഖനിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
അദ്രിയാല ലോങ്വാൾ പദ്ധതിയുടെ ഭാഗമായ ഖനിയുടെ രാമഗുണ്ടം പ്രദേശത്തു നിന്നും കൽക്കരി ശേഖരിക്കുന്നതിനിടെ മേൽഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. ഖനിയിൽ അകപ്പെട്ട ഏഴ് പേരിൽ നാലു പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.