Posted On
date_range Updated On
date_range തെലങ്കാന മുഖ്യമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി
ഹൈദ്രാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിെൻറ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.
തെലങ്കാനക്ക് പ്രത്യേക ഹൈകോടതി, സംസ്ഥാനത്തെ റെയിൽവെ പദ്ധതികൾ വേഗത്തിലാക്കൽ, സെക്രേട്ടറിയേറ്റ് നിർമാണത്തിനായി പ്രതിരോധ ഭൂമി അനുവദിക്കൽ തുടങ്ങിയ കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഒാരോ ആവശ്യങ്ങൾക്കും വെവ്വേറെ കത്തുകൾ ചന്ദ്രശേഖർ റാവു പ്രധാനമന്ത്രിക്കു നൽകി.
കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കായി 20,000കോടി രൂപ കേന്ദ്രത്തിൽ നിന്ന് അനുവദിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.