സന്ദീപ് സിങ്
Posted On
date_range Updated On
date_range ചോക്ലേറ്റ് തൊണ്ടയിൽ കുടുങ്ങി എട്ടു വയസുകാരന് ദാരുണാന്ത്യം
ഹൈദരാബാദ്: ചോക്ലേറ്റ് തൊണ്ടയിൽ കുടുങ്ങി എട്ടു വയസുകാരന് ദാരുണാന്ത്യം. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. ശാരദ ഹൈസ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായ സന്ദീപ് സിങാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
പിതാവ് ഓസ്‌ട്രേലിയയിൽ നിന്ന് കൊണ്ടുവന്ന ചോക്ലേറ്റ് സഹപാഠികൾക്ക് കൊടുക്കാനായി കുട്ടി സ്കൂളിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ വെച്ച് സുഹൃത്തുക്കൾക്കൊപ്പം ചോക്ലേറ്റ് കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങികയായിരിന്നു.
തുടർന്ന് കുട്ടിയെ സ്കൂൾ അധികൃതർ വാറങ്കലിലെ എം.ജി.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ വീട്ടുകാർ പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.