ബംഗളൂരു സൗത്തിൽ തേജസ്വി സൂര്യ ബി.ജെ.പി സ്ഥാനാർഥി

ബംഗളൂര​ു: കർണാടകയിൽ അഭിമാന പോരാട്ടം നടക്കാനിരിക്കുന്ന ബംഗളൂരു സൗത്തിൽ യുവനേതാവ്​ തേജസ്വി സൂര്യയെ സ്ഥാനാര് ‍ഥിയായി പ്രഖ്യാപിച്ച്​ ബി.ജെ.പി. ദക്ഷിണേന്ത്യ പിടിച്ചടക്കുന്നതി​​െൻറ ഭാഗമായി നരേന്ദ്രമോദി ഈ മണ്ഡലത്തില്‍ മത ്സരിക്കുമെന്ന അഭ്യൂഹത്തിനിടെയാണ്​ യുവ അഭിഭാഷകനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്​.

28 കാരനായ തേജസ്വി ബി.ജെ.പിയു​ടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ്​. പ്രധാനമന്ത്രി മോദിയോട്​ നന്ദി പറയുന്നതായും ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തി​​െൻറ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തേജസ്വി സൂര്യ ട്വിറ്ററിലൂടെ അറിയിച്ചു.

തിങ്കളാഴ്​ച രാത്രി ബി.ജെ.പി പ്രഖ്യാപിച്ച ഒമ്പതാം സ്ഥാനാർഥി പട്ടികയില്‍ കര്‍ണാടകത്തിലെ രണ്ട് സീറ്റുള്‍പ്പെടെ നാല് സ്ഥാനാർഥികളെയാണ്​ പ്രഖ്യാപിച്ചത്​.

Tags:    
News Summary - Tejasvi Surya, BJP Names Him For Bangalore South- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.