പട്ന: ഡൽഹി തെരഞ്ഞെടുപ്പിന്റെ വിജയക്കുതിപ്പ് ബിഹാർ തിരഞ്ഞെടുപ്പ് വരെ തുടരുമെന്ന ബി.ജെ.പിയുടെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞ് ആർ.ജെ.ഡി തേജസ്വി യാദവ്. ഈ വർഷം അവസാനം നടക്കുമെന്ന് കരുതുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒരു സ്വാധീനവും ഉണ്ടാകില്ലെന്ന് ഉറപ്പിച്ച യാദവ് ഡൽഹിയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ വാചാടോപമായി അവശേഷിപ്പിക്കുന്നതിന് പകരം നിറവേറ്റാൻ ബി.ജെ.പിയോട് അഭ്യർത്ഥിക്കുകയും ചെയ്തു.
പട്‌നയിലെ മില്ലർ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ‘തെലി ഹുങ്കാർ’ റാലിയിൽ സംസാരിക്കുകയായിരുന്നു ആർ.ജെ.ഡി നേതാവ്. ‘ബീഹാർ ബീഹാർ ആണ്. ബി.ജെ.പി അത് മനസ്സിലാക്കണം’ -തേജസ്വി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ജനങ്ങളാണ് ജനാധിപത്യത്തിന്റെ യജമാനന്മാർ. ജനങ്ങൾ തിരഞ്ഞെടുക്കുന്നവർ സർക്കാർ രൂപീകരിക്കുന്നു എന്നതാണ് ജനാധിപത്യത്തിന്റെ ഭംഗി. ബി.ജെ.പി നേതാക്കൾ ഡൽഹി തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങൾ വെറും വാക്ചാതുര്യത്തിൽ ഒതുക്കുന്നതിന് പകരം നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു. 27 വർഷത്തിനു ശേഷമാണ് ബി.ജെ.പി അവിടെ അധികാരത്തിലെത്തുന്നതെന്നും’ തേജസ്വി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.