ഡെറാഡൂൺ: ഹെഡ്ഫോണിൽ പാട്ട് കേൾക്കുകയായിരുന്ന പെൺകുട്ടിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ നൈനിറ്റാൽ ജില്ലയിലുള്ള രാംനഗർ മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ മംമതയാണ് കൊല്ലപ്പെട്ടത്. രാംനഗറിലെ ബൈൽപരാവോ വന മേഖലക്കടുത്തുള്ള ചുനാഖാൻ ഭാഗത്താണ് പെൺകുട്ടിയുടെ വീട്. കുട്ടിയുടെ വീടിന് സമാന്തരമായി ഒഴുകുന്ന കനാലിെൻറ കരയിലിരുന്ന് പാട്ട് കേൾക്കുേമ്പാഴായിരുന്നു പുലി വന്ന് ആക്രമിക്കുന്നത്.
പെൺകുട്ടിയെ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയാണ് വകവരുത്തിയത്. സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം പിന്നീട് കണ്ടെത്തിയത്. ‘സംഭവത്തെ കുറിച്ച് ഗ്രാമവാസികളിൽ നിന്ന് വിവരം ലഭിച്ചയുടനെ സ്ഥലത്തേക്ക് പോയി. ഒരു ഹെഡ്ഫോണും ചീപ്പും സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടി പാട്ട് കേൾക്കുന്ന സമയത്താണ് പുലി ആക്രമിക്കാൻ വന്നത്. പാട്ടിൽ ലയിച്ചിരുന്നതിനാൽ പുലി വന്നത് അവൾ അറിഞ്ഞുകാണില്ല. ബൈൽപരാവോ വനത്തിലെ റെയ്ഞ്ചർ സന്തോഷ് പന്ത് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിൽ എട്ട് പേരെയാണ് ഇൗ മേഖലയിൽ പുലികൾ കൊലപ്പെടുത്തിയത്.
പുലിയാക്രമണം വർധിച്ച പശ്ചാത്തലത്തിൽ സ്ഥിരമായി പുലികൾ വരുന്ന മേഖലകളിൽ ഏഴ് കാമറകളും രണ്ട് കൂടുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുലി വരുേമ്പാൾ പ്രദേശവാസികൾ ഒച്ചവെക്കുന്നതിനാൽ അവ വനത്തിലേക്ക് തിരിച്ചോടി പോകുന്നതായി വനപാലകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.