17കാരിയെ തടവിലാക്കി പീഡിപ്പിച്ചത് അമ്മാവൻ; 24 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി

മുംബൈ: 17കാരിയെ ആഴ്ചകളോളം തടവിലാക്കി ബലാത്സംഗം ചെയ്തത് സ്വന്തം അമ്മാവൻ. 24 ദിവസത്തിനൊടുവിൽ പൊലീസ് എത്തിയാണ് പെൺ കുട്ടിയെ രക്ഷിച്ചത്. മഹാരാഷ്ട്രയിലെ ജൽനയിലാണ് സംഭവം.

ജനുവരി 17 മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. 32കാരനായ അമ്മാവൻ പെൺകുട്ടിയെ തടവിലാക്കി ക്രൂരപീഡനത്തിന് വിധേയയാക്കിയിരുന്നു. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ ഇയാൾ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി.

ശനിയാഴ്ചയാണ് ഔറംഗബാദിൽ വെച്ച് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തി. നിരന്തര പീഡനമേറ്റതായും ഇയാൾ പുറത്തുപോകുന്ന സമയമെല്ലാം തന്നെ മുറിക്കുള്ളിൽ പൂട്ടിയിട്ടതായും പെൺകുട്ടി പറഞ്ഞു.

Tags:    
News Summary - Teen raped by uncle in captivity, rescued after 24 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.