ജയ്പൂർ: ഹെറോയിൻ കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിന്‍റെ പേരിൽ പിതാവും മകനും ചേർന്ന് യുവാവിന്‍റെ വീടിന് തീയിട്ടു. വീട്ടിൽ ഉറങ്ങുകയായിരുന്ന കുട്ടി വെന്ത് മരിച്ചു. സംഭവത്തിൽ 57കാരനായ ബാജ് സിങ്, ഇയാളുടെ മകൻ ഷരജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും ചേർന്ന് ജസ്‌വീർ സിങ് എന്നയാളുടെ വീടിന് രാത്രി തീയിടുകയായിരുന്നു. ഹനുമാൻഘറിലെ പിലിബംഗയിലാണ് സംഭവം.
ജസ്‌വീറിനൊപ്പം ഭാര്യ മൻപ്രീത് കൗറും മകൻ ഇകിംജിത് സിങ്ങും വീട്ടിൽ ഉറങ്ങുകയായിരുന്നു. അക്രമികൾ വീട്ടിനകത്തേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ജസ്‌വീറും ഭാര്യയും പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും മകൻ മരണത്തിന് കീഴടങ്ങി.
മയക്കുമരുന്ന് കടത്തിനെച്ചൊല്ലി ബാജ് സിങ്ങും ജസ്‌വീറും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായിരുന്നെന്ന് ഹനുമാൻഘർ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.