ന്യൂഡൽഹി: സാങ്കേതിക തകരാർമൂലം ഡൽഹി ഇന്ധിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താളംതെറ്റി. എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ തകരാറുമൂലം 400ലേറെ വിമാന സർവിസുകളാണ് വൈകിയത്. ഫ്ലൈറ്റ് പ്ലാനുകൾ തയാറാക്കാന്‍ ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തിലാണ് തകരാർ സംഭവിച്ചതെന്ന് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് തുടങ്ങിയ പ്രശ്നം വെള്ളിയാഴ്ചയും തുടർന്നു. 97 ശതമാനം വിമാനങ്ങളും വളരെ വൈകിയാണ് പുറപ്പെട്ടത്. തകരാറിനെ തുടർന്ന് മിക്ക എയർലൈനുകളുടെയും ഓഹരി വിലയിലും തകർച്ച നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.