ടാറ്റ- മിസ്ട്രി വിഷയം സര്‍ക്കാര്‍ നിരീക്ഷിക്കുന്നു –കേന്ദ്രമന്ത്രി

അഹ്മദാബാദ്: ടാറ്റ-  സൈറസ് മിസ്ട്രി വിഷയം സര്‍ക്കാര്‍ വീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ സ്വകാര്യ സ്ഥാപനത്തില്‍ നടന്ന സംഭവമായതിനാല്‍ പ്രശ്നത്തില്‍ ഇടപെടില്ളെന്നും കോര്‍പറേറ്റ്കാര്യ മന്ത്രി അര്‍ജുന്‍ സിങ് മേഘ്വാള്‍ പറഞ്ഞു.

സെബി പോലുള്ള നിയന്ത്രണ അധികൃതരില്‍നിന്ന് വിഷയം സംബന്ധിച്ച് നിവേദനം ലഭിച്ചിട്ടില്ളെന്നും എന്തെങ്കിലും കുറിപ്പ് ലഭിച്ചാല്‍ നടപടി എടുക്കുമെന്നും മേഘ്വാള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ടാറ്റ ഗ്രൂപ് ചെയര്‍മാര്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ട്രിയെ പുറത്താക്കുകയും രത്തന്‍ ടാറ്റയെ നിയമിക്കുകയും ചെയ്തിരുന്നു.

ഇതിനെതുടര്‍ന്ന് സ്ഥാപന നടത്തിപ്പില്‍ ക്രമക്കേടുള്ളതായി പരാതിപ്പെട്ട് ടാറ്റ ബോര്‍ഡ് അംഗങ്ങള്‍ക്ക് മിസ്ട്രി കത്തയച്ചു. എന്നാല്‍, ഇത് നിഷേധിച്ച ടാറ്റ തങ്ങളുടെ അറിവോടെയല്ലാതെ മിസ്ട്രിയുടെ പരാതിയില്‍ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി, ബോംബെ ഹൈകോടതി, ദേശീയ നിയമ ട്രൈബ്യൂണല്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.

Tags:    
News Summary - tata mistry issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.