Posted On
date_range Updated On
date_range കനത്ത മഴ; തപകേശ്വർ മഹാദേവ് ക്ഷേത്രത്തിന് കേടുപാട്
ഡെറാഡൂൺ: കനത്ത മഴയെ തുടർന്ന് തപകേശ്വർ മഹാദേവ് ക്ഷേത്രത്തിന്റെ പല ഭാഗങ്ങളും തകർന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു തംസ നദിയുടെ സമീപത്തുള്ള ക്ഷേത്രത്തിന്റെ ഏതാനും ഭാഗങ്ങൾ മഴയിൽ തകർന്നത്. ക്ഷേത്രത്തിന്റെ പല ഭാഗത്തും കേടുപാടുകൾ സംഭവിച്ചതായി ക്ഷേത്രം സ്ഥാപകൻ ആചാര്യ ബിപിൻ ജോഷി പറഞ്ഞു.
ഇനിയും ക്ഷേത്ര പരിസര പ്രദേശങ്ങളിൽ മഴ കനത്താൽ തംസ പുഴ കരകവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രം പൂജാരിമാരോടും തന്ത്രിമാരോടും ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദ്ദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു
ഡെറാഡൂൺ കേന്ദ്രീകരിച്ചുള്ള പ്രധാന തീർഥാടന കേന്ദ്രമാണ് തപകേശ്വർ ക്ഷേത്രം. ലക്ഷക്കണക്കിനാളുകളാണ് ദിനം പ്രതി ദർശനത്തിനായി എത്താറുള്ളത്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കും മുമ്പ് ഭസ്മക്കുളത്തിൽ നീരാടുന്നത് പ്രധാന ആചാരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.