ഓട്ടോക്കാരന് 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്ത സംഭവം; ബാങ്ക് എം.ഡി രാജിവെച്ചു

ചെന്നൈ: ഓട്ടോക്കാരന് അബദ്ധത്തിൽ 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്ത സംഭവത്തിൽ ബാങ്കിന്റെ മാനേജിങ് ഡയറക്ടർ രാജിവെച്ചു. തമിഴ്നാട് മെർക്കിന്റൽ ബാങ്ക് എം.ഡി എസ്.കൃഷ്ണനാണ് രാജിവെച്ചത്. വ്യക്തപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 2022ലാണ് അദ്ദേഹം ബാങ്കിന്റെ തലപ്പത്തേക്ക് എത്തുന്നത്.

ബാങ്കിന്റെ ബോർഡ് ഡയറക്ടർമാർ യോഗം ചേർന്ന് അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചിട്ടുണ്ട്. തീരുമാനം ആർ.ബി.ഐയെ അറിയിക്കുകയും ചെയ്തു. ആർ.ബി.ഐയിൽ നിന്നും അറിയിപ്പ് ലഭിക്കുന്നത് വരെ അദ്ദേഹം എം.ഡിയായി തുടരുമെന്നും ബാങ്കിന്റെ ബോർഡ് അറിയിച്ചു.

സെപ്റ്റംബർ ഒമ്പതിന് ഉച്ചകഴിഞ്ഞ മൂന്ന് മണിക്കാണ് ഓട്ടോ ഡ്രൈവറായ രാജ്കുമാറിന്റെ അക്കൗണ്ടിലേക്ക് 9000 കോടി രൂപയെത്തിയത്. എസ്.എം.എസിലൂടെയായിരുന്നു പണം വന്ന വിവരം അറിഞ്ഞത്. ഇത് സത്യമാണോയെന്ന് നോക്കാൻ സുഹൃത്തിന് 21,000 രൂപ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. മണിക്കൂറുകൾക്കുള്ളിൽ അബദ്ധത്തിലാണ് പണം നിക്ഷേപിച്ചതെന്ന് അറിയിച്ച് ബാങ്കിൽ നിന്നും രാജ്കുമാറിന് വിളിയെത്തി. ബാങ്ക് രാജ്കുമാറിന്റെ അക്കൗണ്ടിൽ നിന്നും 9000 കോടി പിൻവലിക്കുകയും ചെയ്തു.

Tags:    
News Summary - Tamilnad Mercantile Bank CEO resigns days after Rs 9,000 core credit to cab driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.