മോദിക്കും അമിത്ഷായ്ക്കും വിമര്‍ശനം; തമിഴ്നാട്ടിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ വിമര്‍ശിച്ച് സംസാരിച്ചതിന് തമിഴ്നാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവ് നെല്ലൈ കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ മറീന ബീച്ചിൽ പ്രതിഷേധ പരിപാടി നടത്തി‍യിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

ശനിയാഴ്ച എസ്.ഡി.പി.ഐ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് 74കാരനായ നെല്ലൈ കണ്ണൻ വിവാദ പരാമർശം നടത്തിയത്. 'അമിത് ഷായാണ് മോദിയുടെ തലച്ചോറായി പ്രവർത്തിക്കുന്നത്. ഇരുവരെയും ആരെങ്കിലും തീർത്തുകളയേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല' എന്ന പ്രസംഗമാണ് വിവാദമായത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിക്കെതിരെയും കണ്ണൻ വിമർശനമുയർത്തിയിരുന്നു.

കണ്ണന്‍റെ പ്രസംഗം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നേരെ ആക്രമണം നടത്താനുള്ള ആഹ്വാനമാണെന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചത്. മുതിർന്ന നേതാക്കളായ പൊൻ രാധാകൃഷ്ണൻ, സി.പി. രാധാകൃഷ്ണൻ, എൽ. ഗണേശൻ, എച്ച്. രാജ തുടങ്ങിയവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

Tags:    
News Summary - Tamil scholar Nellai Kannan arrested for his remarks on PM Modi, Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.