കോയമ്പത്തൂർ: ദലിത് സംഘടനയായ വിടുതലൈ ശിറുതൈകൾ കക്ഷി പ്രസിഡൻറ് ടി. തിരുമാവളവെൻറ തലക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച ഹിന്ദു മുന്നേറ്റ കഴകം പ്രസിഡൻറ് ഗോപിനാഥ് അറസ്റ്റിൽ. ഡിസംബർ ആറിന് ചെന്നൈയിൽ വിടുതലൈ ശിറുതൈകൾ കക്ഷി സംഘടിപ്പിച്ച പരിപാടിയിൽ ക്ഷേത്രങ്ങൾ തകർക്കണമെന്ന് തിരുമാവളവൻ പ്രസംഗിച്ചതായി വാർത്ത പ്രചരിച്ചിരുന്നു.
ഇതിനെതിരെ തമിഴ്നാട്ടിൽ സംഘ്പരിവാർ സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതിനിടെയാണ് ഗോപിനാഥ് തിരുമാവളവെൻറ തലക്ക് ഇനാം പ്രഖ്യാപിച്ചത്. ഹൈന്ദവ ക്ഷേത്രങ്ങൾ തകർക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ചരിത്രസംഭവങ്ങൾ വിവരിക്കവെ ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ച് വാർത്ത നൽകുകയായിരുന്നെന്നും തിരുമാവളവൻ വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.