തിരുവള്ളൂർ ഗവ. ആദി ദ്രാവിഡർ വെൽഫയർ സെക്കൻഡറി സ്കൂളിൽ ക്ലാസ്​ മുറിയിൽ വിദ്യാർഥികൾക്കൊപ്പം ബെഞ്ചിലിരിക്കുന്ന മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

തമിഴ്​നാട്ടിൽ സ്കൂളുകൾ തുറന്നു; ക്ലാസ്​ മുറിയിൽ വിദ്യാർഥികൾക്കൊപ്പമിരുന്ന് സ്റ്റാലിൻ, ചിത്രം വൈറൽ

ചെന്നൈ: നീണ്ട ഇടവേളക്കുശേഷം തമിഴ്​നാട്ടിൽ തിങ്കളാഴ്ച സ്കൂളുകൾ തുറന്നു. പ്രവേശനോത്​സവത്തിന്‍റെ ഭാഗമായി വിവിധ വിദ്യാലയങ്ങളിൽ പലവിധത്തിലുള്ള പരിപാടികളാണ്​ ഒരുക്കിയിരുന്നത്​. ഈ നിലയിലാണ്​ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തിരുവള്ളൂർ ജില്ലയിലെ ഗവ. ആദി ദ്രാവിഡർ വെൽഫയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചത്​.

പൊടുന്നനെ ഒരു ക്ലാസ് മുറിയിൽ കയറിയ സ്റ്റാലിൻ ബെഞ്ചിൽ വിദ്യാർഥികൾക്കൊപ്പം അൽപനേരമിരുന്നു. ഈ സമയത്ത്​ അധ്യാപിക ക്ലാസെടുത്തുക്കൊണ്ടിരിക്കുകയായിരുന്നു. തുടർന്ന്​ വിദ്യാർഥികളോടും ക്ലാസ്​ ടീച്ചറോടും സംസാരിച്ചതിനുശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി സ്കൂളിലെ ശുചിമുറികളും പാചക കേന്ദ്രവും പരിശോധിച്ചു.

സ്റ്റാലിനൊപ്പം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ക്ലാസ്​ മുറിയിൽ വിദ്യാർഥികൾക്കൊപ്പം ബെഞ്ചിലിരിക്കുന്നതിന്‍റെ ചിത്രം സാമുഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്​.

Tags:    
News Summary - Tamil Nadu schools reopened after summer vacation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.