Posted On
date_range Updated On
date_range തമിഴ്നാട്, പുതുച്ചേരി, അസം, ബംഗാൾ മൂന്നാം ഘട്ടം വോട്ടെടുപ്പ് നാളെ
ന്യൂഡൽഹി: തമിഴ്നാട്, പുതുച്ചേരി, അസം അവസാന ഘട്ടം, പശ്ചിമ ബംഗാൾ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ. തമിഴ്നാട്ടിലെ 234 അസംബ്ലി സീറ്റുകളിലേക്ക് 3998 സ്ഥാനാർഥികളും പുതുച്ചേരിയിലെ 30 അംഗ സീറ്റിലേക്ക് 324 സ്ഥാനാർഥികളുമാണ് നാളെ ജനവിധി തേടുന്നത്.രണ്ട് സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്.
അസമിലെ മൂന്നാം ഘട്ടത്തിൽ 40 നിയോജക മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 337 സ്ഥാനാർഥികളാണ് അവസാന ഘട്ട വേട്ടെടുപ്പിൽ ജനവിധി തേടുന്നത്. 31 നിയോജക മണ്ഡലങ്ങളിലേക്കാണ് പശ്ചിമ ബംഗാളിലെ മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് ജില്ലകളിലായി 78.5 ലക്ഷം വോട്ടർമാരും 205 സ്ഥാനാർഥികളുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.