ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യത്യസ്ത എക്സിറ്റ് പോൾ പ്രവചനങ്ങളിൽ രാഷ്ട്രീയകക്ഷികൾക്ക് ആശങ്ക. എക്സിറ്റ് പോൾ ഫലങ്ങളെ ഡി.എം.കെ, അണ്ണാ ഡി.എം.കെ, ബി.ജെ.പി, ടി.വി.കെ നേതാക്കൾ തള്ളിക്കളഞ്ഞു.
മിക്ക എക്സിറ്റ് പോളുകളിലും ഡി.എം.കെ സഖ്യത്തിന് മുൻതൂക്കമുണ്ടെങ്കിലും തനിച്ച് കേവല ഭൂരിപക്ഷം ലഭ്യമാവുമോയെന്നാണ് ഉറ്റുനോക്കുന്നത്. എക്സിറ്റ് പോൾ കാര്യമാക്കുന്നില്ലെന്നും കുറഞ്ഞത് 180 സീറ്റുകളെങ്കിലും നേടി ഭരണത്തുടർച്ച നിലനിർത്തുമെന്നാണ് ഡി.എം.കെ കേന്ദ്രങ്ങൾ പറയുന്നത്.
ടൈംസ് നൗ- ജെ.വി.സി, സി.എൻ.എൻ- വോട്ട് വൈബ് എന്നിവ അണ്ണാ ഡി.എം.കെ സഖ്യം അധികാരത്തിലേറുമെന്ന് പ്രവചിച്ചിരുന്നു. ഭൂരിഭാഗം എക്സിറ്റ് പോളുകളിലും 2021ൽ ലഭിച്ച 75 സീറ്റുകളിൽ കുറയാതെ ലഭിക്കുമെന്നത് അണ്ണാ ഡി.എം.കെ- ബി.ജെ.പി സഖ്യത്തിന് പ്രതീക്ഷ നൽകുന്നു.
അതിനിടെ, ‘ആക്സിസ് മൈ ഇന്ത്യ- ഇന്ത്യ ടുഡെ’യുടെ എക്സിറ്റ് പോൾ പ്രവചനം സമൂഹമാധ്യമങ്ങളിൽ ഉയർത്തിക്കാട്ടി വിജയ് ആരാധകർ ആഹ്ലാദം പ്രകടിപ്പിച്ചുവരുകയാണ്.
തമിഴ്നാട്ടിലെ രണ്ട് സ്ഥാപനങ്ങൾ ഉൾപ്പെടെ രാജ്യത്തെ ഒമ്പത് ഏജൻസികൾ ഡി.എം.കെ സഖ്യത്തിനും രണ്ട് ഏജൻസികൾ ബി.ജെ.പി -അണ്ണാ ഡി.എം.കെ സഖ്യത്തിനും മുൻതൂക്കം നൽകിയപ്പോൾ ‘ആക്സിസ് മൈ ഇന്ത്യ’ മാത്രമാണ് തമിഴക രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടി.വി.കെ) 35 ശതമാനം വോട്ടുകളുമായി 120 വരെ സീറ്റുകൾ നേടി വിജയ് മുഖ്യമന്ത്രിയാവുമെന്ന പ്രവചനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.