നാദയുടെ സ്ഥാനത്ത് വര്‍ധ വരുന്നു; ദക്ഷിണ തീരം ആശങ്കയില്‍

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദം ദക്ഷിണ തീരത്ത് വീണ്ടും ആശങ്ക സൃഷ്ടിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കുകിഴക്കായി രൂപംകൊണ്ട് തമിഴ്നാട്, പുതുച്ചേരി തീരത്ത് ആഞ്ഞടിക്കാന്‍ സാധ്യതയുള്ള ചുഴലിക്കാറ്റിന് ‘വര്‍ധ’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര കാലാവസ്ഥാ കണ്‍വെന്‍ഷന്‍െറ ഭാഗമായി പാകിസ്താനാണ് പേര് നിശ്ചയിച്ചത്.

പുതിയ ന്യൂനമര്‍ദത്തിന്‍െറ പശ്ചാത്തലത്തില്‍ തീരദേശങ്ങളില്‍ വീണ്ടും ജാഗ്രത സന്ദേശം നല്‍കി. മേഖലയിലെ തുറമുഖങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. നാവികസേനയും രംഗത്തുണ്ട്. കിഴക്കന്‍ നേവല്‍ കമാന്‍ഡിന്‍െറ അധീനതയിലുള്ള ഐ.എന്‍.എസ് ശക്തി, ഐന്‍.എന്‍.എസ് സത്പുര എന്നീ യുദ്ധകപ്പലുകളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഈ മേഖലയില്‍ വിന്യസിച്ചിരുന്നു. മറ്റൊരു കപ്പലായ ഐ.എന്‍.എസ് രഞ്ജിത് പുതുച്ചേരി തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് നാവികസേന വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ യൂനിറ്റുകളും നിലയുറപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മേഘാവൃതമായ അന്തരീക്ഷം തുടരും.

പുതിയ ന്യൂനമര്‍ദത്തത്തെുടര്‍ന്ന് തമിഴ്നാട്ടിലെ ചെന്നൈ, കടലൂര്‍, വില്ലുപുരം, നാഗപട്ടണം, തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ടൈ , പുതുച്ചേരിയിലെ കാരക്കല്‍ ജില്ലകളില്‍ നല്ല മഴ തുടര്‍ന്നും ലഭിക്കുമെന്നാണ് ചെന്നൈ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍െറ അറിയിപ്പ്. അതേസമയം, നാദ ചുഴലിക്കാറ്റ്  മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കടലൂര്‍, കാരക്കല്‍ തീരദേശങ്ങളില്‍ വീശിയെങ്കിലും കാര്യമായ നാശനഷ്ടമില്ല.

മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന്‍െറ വിലക്ക് തുടരുകയാണ്.  കഴിഞ്ഞമാസം 25ന് നാഗപട്ടണം തീരത്തുനിന്ന് മീന്‍പിടിക്കാന്‍ പോയ പത്ത് ബോട്ടുകളിലുള്ള 93 മത്സ്യത്തൊഴിലാളികള്‍ മടങ്ങിയത്തെിയിട്ടില്ല. കിച്ചന്‍കുപ്പം, അക്കരൈപേട്ടൈ, കോടക്കരൈ ഗ്രാമങ്ങളിലുള്ളവരാണ് മടങ്ങിയത്തൊനുള്ളത്.

കഴിഞ്ഞദിവസങ്ങളില്‍ ഭീതി വിതച്ച് രൂപംകൊള്ളുകയും പിന്നീട് ദുര്‍ബലമാകുകയും ചെയ്ത ചുഴലിക്കാറ്റിന് നാദ എന്ന പേര് നല്‍കിയത് ഒമാനായിരുന്നു. ഇതിനുമുമ്പ് മ്യാന്മര്‍ പേരിട്ട ക്യാന്ത് എന്ന ചുഴലിക്കാറ്റും ദുര്‍ബലമായി.   

Tags:    
News Summary - Tamil Nadu hopes for unborn cyclonic Vardah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.