Posted On
date_range Updated On
date_range കോവിഡ് രോഗികൾ വർധിച്ചു; മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും അഭ്യർഥിച്ച് തമിഴ്നാട് ആരോഗ്യമന്ത്രി
ചെന്നൈ: കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായതോടെ അഭ്യർഥനയുമായി തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് എം. സുബ്രഹ്മണ്യൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.
വെള്ളിയാഴ്ച ചെന്നൈ സൈദാപേട്ടയിൽ സംസ്ഥാനത്തെ 1,000 പനി ക്ലിനിക്കുകളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട് ഉൾപ്പെടെ രാജ്യത്തുടനീളം കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ ചെയ്തതുപോലെ പനിയും ജലദോഷവും ഉണ്ടെങ്കിൽ തനിച്ച് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.