നീറ്റ്​ കിട്ടിയില്ല; തമിഴ്​നാട്ടിൽ വീണ്ടും വിദ്യാർഥി ആത്​മഹത്യ 

തിരുച്ചിറപ്പള്ളി:  നീറ്റ്​ പരീക്ഷയിൽ മാർക്ക്​ കുറഞ്ഞതിനെ തുടർന്ന്​  തമിഴ്​നാട്ടിൽ വിദ്യാർഥിനി കൂടി ആത്​മഹത്യ ചെയ്​തു. തിരുച്ചിറപ്പള്ളി സ്വദേശിയായ ശുഭശ്രീയാണ്​ ആത്​മഹത്യ ചെയ്​തത്​. നീറ്റ്​ പരീക്ഷയിൽ 24 മാർക്കാണ്​ ശുഭശ്രീക്ക്​ നേടിയത്​. 

ബുധനാഴ്​ചയാണ്​ വീട്ടിൽ ശുഭശ്രീയെ ആത്​മഹത്യ ചെയ്​തനിലയിൽ ക​ണ്ടെത്തിയത്​. നീറ്റ്​ പരീക്ഷയിൽ പരാജയപ്പെട്ടതിനെ പ്രതിഭ എന്ന വിദ്യാർഥിനിയും കഴിഞ്ഞയാഴ്​ച ആത്​മഹത്യ ചെയ്​തിരുന്നു.

അതേ സമയം, നീറ്റ്​ പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥിനികളുടെ ആത്​മഹത്യ ചെയ്​ത സംഭവ നിയമസഭയിൽ ഉന്നയിക്കുമെന്ന്​ ഡി.എം.​െക നേതാവ്​ സ്​റ്റാലിൻ പറഞ്ഞു. മെഡിക്കൽ ​പ്രവേശനത്തിന്​ തമിഴ്​നാട്ടിൽ നീറ്റ്​ മാനദണ്ഡമാക്കരുതെന്നാണ്​ ഡി.എം.കെയുടെ ആവശ്യം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക്​ നീറ്റിൽ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന്​ സ്​റ്റാലിൻ കുറ്റപ്പെടുത്തി.

Tags:    
News Summary - Tamil Nadu Girl Allegedly Commits Suicide Over NEET Failure; Second Death In A Week-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.