തമിഴ്​നാട്ടിലെ പടക്ക നിർമാണശാലയിലെ സ്​ഫോടനം; മരണം 19ആയി

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ലെ വി​രു​തു​ന​ഗ​ർ ജി​ല്ല​യി​ൽ പടക്ക നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തി​ൽ മരിച്ചവരുടെ എണ്ണം 19 ആയി. 30ഓളം പേർ പരിക്കേറ്റ്​ ചികിത്സയിൽ കഴിയുന്നുണ്ട്​.

പ​ട​ക്ക​നി​ർ​മാ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്​​തു​ക്ക​ൾ ഉ​ര​സി​യാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. സ്​ഫോടനത്തെക്കുറിച്ച്​ അന്വേഷിക്കാൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉത്തരവിട്ടു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ മൂ​ന്നു​ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ ല​ക്ഷം രൂ​പ​യും ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദു​ര​ന്ത​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി.

ഏ​ഴാ​യി​രം​പ​ന്നൈ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​ച്ച​ൻ​കു​ളം ഗ്രാ​മ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​രി​യ​മ്മാ​ൾ പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​യി​ൽ​ വെ​ള്ളി​യാ​ഴ്ച​ ഉ​ച്ച​ക്ക്​ ഒ​ന്ന​ര​യോ​ടെ​യാ​ണ്​ ​പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്​. തു​ട​ർ​സ്​​ഫോ​ട​ന​ങ്ങ​ൾ കു​റെ സ​മ​യ​ത്തേ​ക്ക്​ തു​ട​ർ​ന്ന​തി​നാ​ൽ ഫ​യ​ർ​ഫോ​ഴ്​​സി​നും പൊ​ലീ​സി​ന്​ ആ​ദ്യം സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക്​ എ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന്​ സാ​ത്തൂ​ർ, ശി​വ​കാ​ശി, വെ​മ്പ​കോ​ൈ​ട്ട തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ ഫ​യ​ർ​ഫോ​ഴ്​​സ്​ എ​ത്തി​യാ​ണ്​ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. പ​ട​ക്ക​നി​ർ​മാ​ണം ന​ട​ത്തു​ന്ന നാ​ലു​ കെ​ട്ടി​ട​ങ്ങ​ളോളം തകർന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.