ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിലും ആസ്തി വിൽപനയുമായി ബന്ധപ്പെട്ടും കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. മൂന്നാം തരംഗം നേരിടാൻ വാക്സിനേഷൻ വർധിപ്പിക്കേണ്ട സമയമാണിത്. എന്നാൽ, നിങ്ങൾ തന്നെ ജാഗ്രത പാലിക്കു. കേന്ദ്രസർക്കാർ ഇപ്പോൾ വിൽപനയുടെ തിരക്കിലാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
കോവിഡ് പ്രതിരോധത്തിലെ കേന്ദ്രസർക്കാറിന്‍റെ പാളിച്ചകൾ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. വാക്സിൻ ക്ഷാമം ഉൾപ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാത്തതിലും രാഹുൽ ഗാന്ധിയുടെ വിമർശനമുണ്ടായിരുന്നു.
അടുത്ത അഞ്ച് വർഷം കൊണ്ട് സർക്കാറിന്‍റെ കീഴിലുള്ള ആറ് ലക്ഷം കോടിയുടെ ആസ്തികൾ വിൽക്കാനുള്ള തീരുമാനത്തിനെതിരേയും രാഹുൽ വലിയ വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്രസർക്കാറിന് താൽപര്യമുള്ള വ്യവസായികൾക്കായി സർക്കാറിന്‍റെ സ്വത്തുക്കൾ വീതിച്ചു നൽകുകയാണെന്നായിരുന്നു രാഹുലിന്‍റെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.