Posted On
date_range Updated On
date_range െഎ.എസ് ഭീഷണിയെന്ന്; താജ്മഹലിന് സുരക്ഷ വർധിപ്പിച്ചു
ലഖ്നോ: താജ്മഹലിന് െഎ.എസ് ഭീകരരിൽനിന്ന് ഭീഷണിയുള്ളതായ മാധ്യമ റിേപ്പാർട്ടുകളെ തുടർന്ന് സുരക്ഷ ശക്തമാക്കി. ഭീഷണി സംബന്ധമായ വാർത്തകളെക്കുറിച്ച് അേന്വഷണമാരംഭിച്ചതായും പൊലീസ്വൃത്തങ്ങൾ അറിയിച്ചു. ഒരു വെബ്സൈറ്റിലാണ് ഭീഷണിയെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്.
താജ്മഹലിന് മുന്നിൽ ആയുധധാരിയായ ഒരാൾ നിൽക്കുന്നതാണ് ചിത്രം. ചിത്രത്തിനടിയിൽ ‘പുതിയ ലക്ഷ്യം’ എന്നെഴുതിയിട്ടുമുണ്ട്. ദിവസവും ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന താജ്മഹലിെൻറ അകത്തെ സുരക്ഷച്ചുമതല കേന്ദ്ര അർധസൈനിക വിഭാഗത്തിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.