ഗ്യാനേഷ് കുമാറിനെ രക്ഷിക്കാൻ ബിജെപി കാണിക്കുന്ന മരണവെപ്രാളം നാശത്തിലേക്ക് നയിക്കും: കെ.സി വേണുഗോപാൽ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ബി.ജെ.പി കിണഞ്ഞുപരിശ്രമിക്കുന്നുണ്ടെന്നും ഈ മരണവെപ്രാളം നാശത്തിലേക്ക് നയിക്കുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഡൽഹി ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത സമരമാണ് നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മോദി സര്‍ക്കാര്‍ വളരെയധധികം പരിഭ്രാന്തിയിലാണ്. അതിന്റെ ഭാഗമായാണ് ഡല്‍ഹി ഇതുവരെ കാണാത്ത സംഭവ വികാസങ്ങൾ അരങ്ങേറുന്നത്. ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഡല്‍ഹി ജന്തർ മന്തറിൽ നടക്കുന്നത്. രാജ്യം ഇതുവരെ കാണാത്ത സമരമായിരിക്കും അത്’ എന്ന് കെ. സി. വേണുഗോപാൽ മുന്നറിയിപ്പ് നല്‍കി.
തെരഞ്ഞെടുപ്പ് കമീഷണര്‍ രാജിവെച്ചേ മതിയാകൂ.. പ്രതിഷേധക്കാർക്കെതിരെയുളള പൊലീസിന്റെ അരാജകത്വ നടപടിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നല്‍കുമെന്നും അതിനായുള്ള സമരം രാജ്യമെങ്ങും അലയടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഡൽഹി ജന്തർ മന്തറിൽ സമരക്കാർക്കെതിരെയുള്ള പൊലീസിന്റെ നരനായാട്ട് തുടരുകയാണ്. മമത ബാനർജി, യോഗേന്ദ്ര യാഥവ് അടക്കമുള്ള പ്രധാന നേതാക്കളെയെല്ലാം ഇൻഫോപാർക്ക്, ഐ.എൻ.എ പരിസരത്ത് വെച്ച് കസ്റ്റഡിയിലെടുത്തതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധത്തിലേക്ക് നീങ്ങിയ രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും കൂട്ടത്തോടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഐസ നേതാവ് നേഹ ബോറ, സി.പി.ഐ (എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദിപങ്കർ ഭട്ടാചാര്യ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരും പൊലീസ് കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോയി.
നേഹ ബോറ ഉൾപ്പെടെയുള്ള നേതാക്കളെ കയറ്റിക്കൊണ്ടുപോയ പോലീസ് ബസ് തടഞ്ഞ് എ.എ.പി, സി.ജെ.പി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തെരുവിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ശക്തമായ സംഘർഷമാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.