അഭിജിത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; സിജെപി നേതാവ് ഡൽഹിയിൽ കസ്റ്റഡിയിലാണ്
ഹിംഗോളി: ഡൽഹിയിൽ പോലീസ് കസ്റ്റഡിയിൽ കഴിയുന്ന കോക്കറോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ സന്തുക്ക് പിംപ്രി ഗ്രാമത്തിൽ താമസിക്കുന്ന അദ്ദേഹത്തിന്‍റെ മുത്തശ്ശി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തുന്ന സമരത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്ന് ഡൽഹിക്ക് തിരിച്ചതായിരുന്നു അദ്ദേഹം. വിമാനം ഇറങ്ങിയതിന് പിന്നാലെ ഡൽഹി പോലീസ് വിമാനത്തിനുള്ളിൽ കയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അഭിജിത് ദീപ്കെയുടെ മാതാപിതാക്കളായ അനിതയും ഭഗവാൻ ദീപ്കെയും ഇപ്പോൾ ഛത്രപതി സംഭാജിനഗറിലാണ്. അവരുടെ വീടിന് പുറത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. വിവരമറിഞ്ഞതോടെ ഇരുവരും ഹിംഗോളിയിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ്.
വോട്ടർ പട്ടിക പരിഷ്കരണത്തിൽ ക്രമക്കേട് ആരോപിച്ചാണ് സിജെപി ജന്തർ മന്തറിൽ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നത്. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായാണ് അഭിജിത് ദീപ്കെക്കൊപ്പം സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയും ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.