വായിൽ ബാൻഡേജ് ഒട്ടിച്ച് പ്രതിഷേധിക്കുന്ന മമത ബാനർജി
വായിൽ ബാൻഡേജ് ഒട്ടിച്ച് മമതയുടെ പ്രതിഷേധം; ഡൽഹിയിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ
ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വായിൽ ബാൻഡേജ് ഒട്ടിച്ച് വ്യത്യസ്തമായി പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. പ്രതിഷേധിച്ച മമതയെയും അഞ്ച് തൃണമൂൽ എംപിമാരെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹിയിലെ സൗത്ത് അവന്യൂവിലായിരുന്നു ഈ വേറിട്ട പ്രതിഷേധം അരങ്ങേറിയത്.
സർക്കാരിന്റെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റമാണ് പോലീസിന്റെ നടപടിയെന്ന് പോലീസ് ബസിനുള്ളിൽനിന്ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ മമത പ്രതികരിച്ചു. ജനങ്ങളുടെ ശബ്ദം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യാ സഖ്യം പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി. ഡെറിക് ഒബ്രിയൻ, ദോല സെൻ, പ്രതിമ മണ്ഡൽ, സാകേത് ഗോഖലെ തുടങ്ങിയ തൃണമൂൽ എംപിമാരാണ് മമതയോടൊപ്പം കസ്റ്റഡിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.