വാരണസി: തബ്ലീഗ് ജമാഅത് നേതാവ് ആമിർ നസീം അഹമദ് ജൗൻപുർ ജില്ലയിലെ താൽക്കാലിക ജയിലിൽ വെച്ച് മരണപ്പെട്ടു. ബുധനാഴ്ചയായിരുന്നു സഭവം. തബ്ലീഗിെൻറ ജൗൻപുർ ജില്ല നേതാവാണ് നസീം അഹമദ്. ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പെങ്കടുത്ത അംഗങ്ങൾക്ക് താമസ സൗകര്യമൊരുക്കിയതിെൻറ പേരിലായിരുന്നു ഇദ്ദേഹത്തെ താൽക്കാലിക തടവിൽ പാർപ്പിച്ചത്. ടൈംസ് ഒാഫ് ഇന്ത്യയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്.
ബംഗ്ലാദേശികൾ അടക്കമുണ്ടായിരുന്ന സംഘത്തെ പാർപ്പിച്ച വിവരം ജില്ല അധികൃതരെ അറിയിച്ചില്ല എന്നായിരുന്നു നസീം അഹമദിനെതിരായ ആരോപണം. ഹൃദ്രോഗിയായിരുന്ന ഇദ്ദേഹത്തെ രണ്ട് തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരണ കാരണം ഹൃദയാഘാതമെന്നാണ് റിപ്പോർട്ട്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ. - ജൗൻപുരിലെ ഫിറോസ്പുർകാരനായ നസീം അഹമദ് തബ്ലീഗ് സമ്മേളനത്തിന് ശേഷം മാർച്ച് ഒമ്പതിനാണ് നാട്ടിലേക്ക് തിരിച്ചുവന്നത്. അദ്ദേഹത്തോടൊപ്പം 14 ബംഗ്ലാദേശ് സ്വദേശികൾ അടക്കം 16 തബ്ലീഗ് പ്രവർത്തകരും നാട്ടിലെത്തിയിരുന്നു. ആദ്യം നഗരത്തിലെ ഒരു പള്ളിയിൽ തങ്ങിയ ഇവർക്ക് അഹമദ് മറ്റൊരു താമസസൗകര്യം ഒരുക്കുകയായിരുന്നു.
ജില്ലയിലേക്ക് പ്രവേശിച്ച തബ്ലീഗ് പ്രവർത്തകരെ കണ്ടെത്താൻ പൊലീസ് കർശന പരിശോധന നടത്തിയതോടെ മാർച്ച് 31ന് സരയ്ക്വാജ പൊലീസ് 14 ബംഗ്ലാദേശ് സ്വദേശികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അധികൃതരെ അറിയിക്കാതെ താമസ സൗകര്യം ഒരുക്കിയതിന് അഹമദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തുടക്കത്തിൽ കാറൻറീനിൽ പ്രവേശിപ്പിച്ച നസീം അഹമദിെൻറ കോവിഡ് പരിശോധന നടത്തുകയും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെ പ്രദേശത്തെ ഒരു സ്കൂളിൽ സജ്ജീകരിച്ച താൽക്കാലിക ജയിലിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.