Posted On
date_range Updated On
date_range തബ്ലീഗ് വേട്ടക്കെതിരെ പട്ന ഹൈകോടതിയും; 18 വിദേശികൾക്കെതിരായ ക്രിമിനൽ നടപടി റദ്ദാക്കി
ന്യൂഡൽഹി: തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ കോവിഡിെൻറ പേരിൽ രാജ്യമൊട്ടുക്കും വേട്ടയാടിയത് തെറ്റായിരുെന്നന്ന് തെളിയിക്കുന്ന മറ്റൊരു വിധി കൂടി. 18 വിദേശികളായ തബ്ലീഗ് പ്രവർത്തകർക്കെതിരെ ബിഹാർ പൊലീസ് തുടങ്ങിയ ക്രിമിനൽ നടപടികൾ പട്ന ഹൈകോടതി റദ്ദാക്കി.
വിദേശത്തുനിന്ന് തബ്ലീഗ് ജമാഅത്ത് പ്രവർത്തകർ ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനത്തിൽ പങ്കാളികളായതായി തെളിയിക്കാൻ പൊലീസിെൻറ പക്കൽ ഒന്നുമില്ലായിരുെന്നന്ന് പട്ന ഹൈകോടതി കുറ്റപ്പെടുത്തി.
വിദേശി തബ്ലീഗുകാർക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് പറഞ്ഞ് പൊലീസ് വാദം യാന്ത്രികമായി അംഗീകരിച്ച അറാറിയ മജിസ്ട്രേറ്റ് കോടതിയെയും ഹൈകോടതി വിമർശിച്ചു. ഡൽഹി നിസാമുദ്ദീനിൽ പോയ ശേഷം തദ്ദേശീയരായ തബ്ലീഗുകാർക്കൊപ്പം അറാറിയയിൽ എത്തിയവരായിരുന്നു അറസ്റ്റിലായ വിദേശികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.