തബ്​ലീഗ്​ നേതാവ്​ സഅദ്​ കാന്ധലവിയുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവ്​

ന്യൂഡൽഹി: തബ്​ലീഗ്​ ജമാഅത്ത്​ നേതാവ്​ മൗലാന സഅദ്​​ കാന്ധലവിയുടെ കോവിഡ്​ 19 പരിശോധന ഫലം നെഗറ്റീവെന്ന്​ റിപ്പ ോർട്ട്​. അദ്ദേഹത്തി​​​െൻറ അഭിഭാഷകനാണ്​ ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്​. നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവിയെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കണമെന്ന്​ ഡൽഹി ക്രൈം ബ്രാഞ്ചാണ്​ ഉത്തരവിട്ടിരുന്നത്​. അദ്ദേഹം തിങ്കളാഴ്​ച ക്രൈംബ്രാഞ്ചിന്​ മുന്നിൽ ഹാജരായേക്കുമെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട്​ ചെയ്​തു.

കഴിഞ്ഞ വെള്ളിയാഴ്​ച ഇന്ത്യാ ടുഡേക്ക്​ അനുവദിച്ച അഭിമുഖത്തിൽ താൻ കോവിഡ്​ പരിശോധനക്ക്​ വിധേയമായെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും സഅദ്​​ കാന്ധലവി പറഞ്ഞിരുന്നു. ലോക്​ഡൗൺ പ്രഖ്യാപിക്കുന്നതിന്​ മുമ്പ്​ ഡൽഹിയിലെ നിസാമുദ്ദീനിലുള്ള മർകസിൽ തബ്​ലീഗ്​ ജമാഅത്തി​​​െൻറ സമ്മേളനം നടത്തിയതി​​​െൻറ പേരിലാണ്​ ഇദ്ദേഹത്തിനെതിരെ കേസെടുത്തത്​.

മൗലാന സാദടക്കം ഏഴ്​ പേർക്കെതിരെ ഡൽഹി ക്രൈം ബ്രാഞ്ച്​ എഫ്​.​െഎ.ആർ രേഖപ്പെടുത്തിയിരുന്നു. നിസാമുദ്ദീൻ പൊലീസ്​ സ്​റ്റേഷനിലെ സ്​റ്റേഷൻ ഹൗസ്​ ഒാഫീസറായിരുന്നു പരാതി നൽകിയത്​.

Tags:    
News Summary - Tablighi Jamaat chief Maulana Saad tests negative for Covid-19-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.