Posted On
date_range Updated On
date_range ഹുർറിയത്ത് നേതാവ് സയ്യിദ് സലീം ഗീലാനി പി.ഡി.പിയിൽ
ശ്രീനഗർ: ജമ്മു-കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹുർറിയത്ത് കോൺഫറൻസ് നേതാവ് സയ്യിദ് സലീം ഗീലാനി പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ഖന്യാർ മണ്ഡലത്തിൽ അദ്ദേഹം സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹമുയർന്നെങ്കിലും മത്സരിക്കാനില്ലെന്ന് അറിയിച്ചതായി പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്തി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുൻ കോൺഗ്രസ് നേതാവ് അൽത്താഫ് അഹ്മദ് മാലിക് ഉൾപ്പെടെയുള്ളവരും പി.ഡി.പിയിൽ ചേർന്നിട്ടുണ്ട്. മിർവാഇസ് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള ഹുർറിയത്തിന്റെ ജനറൽ കൗൺസിൽ അംഗമായിരുന്നു ഗീലാനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.