സ്വിസ്​ ബാങ്കിൽ നിഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ 2018 മുതൽ കൈമാറും

ന്യൂഡൽഹി: സ്വിസ്​ ബാങ്കിൽ അക്കൗണ്ട്​ തുറക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ 2018  മുതൽ സ്വമേധയാ കൈമാറി തുടങ്ങുമെന്ന്​ സ്വിറ്റ്​സർലാൻറ്​. 2018 സെപ്​തംബർ മുതൽ പുതിയതായി അക്കൗണ്ട്​ ചേരുന്നവുടെ പേരു വിവരങ്ങൾ അപ്പോൾ തന്നെ ഇന്ത്യയുമായി പങ്കുവെക്കും. എന്നാൽ അക്കൗണ്ടി​െൻറ കൂടുതൽ വിശദാംശങ്ങൾ ആ സമയത്ത്​ കൈമാറില്ല. അക്കൗണ്ട്​ തുടങ്ങിയ വ്യക്തിയെ കുറിച്ചും നിക്ഷേപത്തെ കുറിച്ചുമെല്ലാം 2019 സെപ്​തംബറോടെ മാത്രമേ പുറത്തുവിടൂ.

ഇന്ത്യയും സ്വിറ്റ്​സർലൻഡും ഇതു സംബന്ധിച്ച ‘ഓട്ടോമാറ്റിക് എക്‌സ്‍ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍’ കരാറിൽ സംയുക്തമായി ഒപ്പുവെച്ചു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയും ഇന്ത്യയിലെ സ്വിസ് എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഗില്‍സ് റോഡിറ്റും തമ്മിലാണ് കരാർ ഒപ്പുവെച്ചത്. കരാർ പ്രകാരം  നിക്ഷേപകരുടെ പേര് ലഭിക്കാന്‍ ഇനി പ്രത്യേക നടപടികള്‍ വേണ്ടിവരില്ല.

2018 മുതൽ ​േഗാളബൽ സ്​റ്റാൻഡേഡ്​ പ്രകാരം നിക്ഷേപങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും 2019 ഒാടെ  ഇന്ത്യക്ക്​ കൈമാറുകയും ചെയ്യും. നോട്ട്​ പിൻവലിക്കലിനു പിറകെ വിദേശത്ത് കള്ളപ്പണം സൂക്ഷിക്കുന്നവരെ കണ്ടെത്താനുള്ള സുപ്രധാന നീക്കമാണിതെന്ന്​ ധനകാര്യമന്ത്രാലയം കുറിപ്പിലൂടെ വ്യക്തമാക്കി.

Tags:    
News Summary - Switzerland to Share Information on Indians Swiss Bank Accounts From 2018

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.