കോവിഡ് നിയന്ത്രണം ലംഘിച്ച് സ്വിമ്മിങ് പൂള്‍ തുറന്നു, കുളിക്കാനെത്തിയത് നിരവധി പേര്‍; കേസ്

ഗാസിയാബാദ്: ഉത്തര്‍ പ്രദേശില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച് നീന്തല്‍ കുളം തുറന്ന ഉടമക്കെതിരെ കേസെടുത്തു. ഗാസിയാബാദിലെ ലോനിയിലാണ് സംഭവം.

കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ട്. എന്നാല്‍, ഇത് വകവെക്കാതെ പ്രദേശവാസികള്‍ നിരവധിപേര്‍ നീന്തല്‍കുളത്തില്‍ കുളിക്കാനായി കൂട്ടംചേര്‍ന്നു. ഉടമ ഇത് തുറന്ന് ആളുകള്‍ക്ക് തുറന്നുകൊടുക്കുകയും ചെയ്തു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ചിലര്‍ ഓടി രക്ഷപ്പെട്ടു. ചിലര്‍ മതില്‍ ചാടിയും പൂളിലേക്ക് ചാടിയും രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Tags:    
News Summary - Swimming pool owner booked for letting residents take a dip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.