Posted On
date_range Updated On
date_range അൽഖാഇദ ഭീകരനെന്ന് സംശയിക്കുന്നയാൾ ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: അൽഖാഇദ ഭീകരനെന്ന് സംശയിക്കുന്നയാളെ കിഴക്കൻ ഡൽഹിയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഡൽഹി പൊലീസിെൻറ പ്രത്യേക വിഭാഗമാണ് വികാസ് മാർഗിന് സമീപത്തുനിന്ന് ഷൗമാൻ ഹഖിനെ (27) ഞായറാഴ്ച പിടികൂടിയത്. ഇയാളെ ചോദ്യംചെയ്യുകയാണ്.
വെടിയുണ്ടകളും ലാപ്‌ടോപ്പും ബംഗ്ലാദേശ് കറന്‍സിയും ഫോണുകളും സിം കാര്‍ഡുകളും ഇയാളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് സ്‌പെഷ്യല്‍ സെല്‍ ഡി.സി.പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബംഗ്ലാദേശ് വഴിയാണ് ബ്രിട്ടീഷ് പൗരന്‍ ഇന്ത്യയിലെത്തിയതെന്നും എന്നാൽ
റോഹിങ്ക്യൻ അഭയാർഥികൾക്കൊപ്പമല്ല എതതിയതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം രണ്ടു വ്യത്യസ്ത കേസുകളിൽ ഭീകരരുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.