ഗുവാഹത്തി: സംസ്ഥാനത്തെ തദ്ദേശീയരായ മുസ്ലിംകളെ കണ്ടെത്താൻ സർവേ നടത്താനൊരുങ്ങുകയാണ് അസമിലെ ബി.ജെ.പി സർക്ക ാർ. മാർച്ച് മാസത്തോടെയാണ് സാമൂഹ്യ-സാമ്പത്തിക സർവെ സംഘടിപ്പിക്കുന്നത്.
പഴയ കിഴക്കൻ ബംഗാളിൽ നിന്നും കിഴക്കൻ പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും കുടിയേറിയവരിൽ നിന്ന് തദ്ദേശീയ മുസ്ലിംകളെ വേർതിരിക്കുകയാണ് സർവേയുടെ ലക്ഷ്യമെന്ന് ന്യൂനപക്ഷ വികസന ബോർഡ് ചെയർമാൻ മുമിനുൽ അവ്വൽ പറഞ്ഞു.
‘‘തദ്ദേശീയ മുസ്ലിംകളുടേയും ബംഗ്ലാദേശി മുസ്ലിംകളുടേയും പേര് സമാനമാണ്. ഇതിൻെറ ഫലമായി വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കുമ്പോൾ അവരെ തിരിച്ചറിയാൻ സർക്കാർ ബുദ്ധിമുട്ടുകയാണ്. തദ്ദേശീയ മുസ്ലിംകളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ ബാധ്യതപ്പെട്ടിടത്തോളം കാലം അവർക്ക് വേറിട്ട വ്യക്തിത്വം ഉണ്ടായിരിക്കണം’’ -അദ്ദേഹം പറഞ്ഞു.
സർക്കാർ തദ്ദേശീയരായി കണക്കാക്കുന്ന ഗോറിയ, മോറിയ, ദേശി, ജോൽഹ ഗോത്ര സമൂഹങ്ങൾ എന്നിവർക്കിടയിലാണ് പ്രധാനമായും സർവേ നടക്കുക. സെൻസസുമായി ബന്ധപ്പെട്ട തയാറെടുപ്പുകൾ അന്തിമ ഘട്ടത്തിലാണെന്നും ഈ സാമ്പത്തിക വർഷത്തിൽ തന്നെ അത് നടപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അവ്വൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.