ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ‘ദ ഹിന്ദു’വിെൻറ പുതിയ പത്രാധിപരായി മുതിർന്ന മാധ്യമ പ്രവർത്തകൻ സുരേഷ് നമ്പത്തിനെ നിയമിക്കാൻ തീരുമാനമായി. പത്രത്തിെൻറ ഡയറക്ടർ ബോർഡ് യോഗം െഎകകണ്ഠ്യേനയാണ് തീരുമാനമെടുത്തത്.
അടുത്തവർഷം മാർച്ച് ഒന്നിന്ന് അദ്ദേഹം ചുമതലയേൽക്കും. 2016 മാർച്ച് മുതൽ മുകുന്ദ് പദ്മനാഭൻ ആണ് പത്രാധിപർ. 51 വയസ്സുള്ള നമ്പത്ത് 22 വർഷമായി ‘ഹിന്ദു’വിൽ മാധ്യമ പ്രവർത്തകനാണ്. നേരത്തേ പത്രത്തിെൻറ തമിഴ്നാട് ബ്യൂറോ ചീഫ് ആയിരുന്നു.
പിന്നീട് സീനിയർ അസോസിയേറ്റ് എഡിറ്ററും കോഒാഡിനേറ്റിങ് എഡിറ്ററുമായി സ്ഥാനക്കയറ്റം ലഭിച്ചു. 2015 മുതൽ പത്രത്തിെൻറ നാഷനൽ എഡിറ്റർ ആണ്. പത്രാധിപരുടെ അസാന്നിധ്യത്തിൽ ആ ചുമതലയും വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.