Posted On
date_range Updated On
date_range മാസ്കാണോയെന്ന് വെങ്കയ്യ നായിഡു, താടിയെന്ന് സുരേഷ് ഗോപി; രാജ്യസഭയിൽ ചിരി
രാജ്യസഭയിൽ ചിരി പടർത്തി നടൻ സുരേഷ് ഗോപിയും അധ്യക്ഷൻ വെങ്കയ്യ നായിഡുവും തമ്മിലുള്ള സംസാരം. സഭയിൽ സംസാരിക്കാൻ എഴുന്നേറ്റ അംഗം സുരേഷ് ഗോപിയോട് താങ്കളുടെ മുഖത്ത് മാസ്കാണോ താടിയാണോ ഉള്ളത് എന്ന വെങ്കയ്യ നായിഡുവിന്റെ ചോദ്യമാണ് ചിരി പടർത്തിയത്. മാസ്കല്ല, തന്റെ പുതിയ ലുക് ആണെന്നും താടിയാണെന്നും സുരേഷ് ഗോപി മറുപടി നൽകി.
പുതിയ സിനിമയിലേക്ക് വേണ്ടിയാണ് ഈ ലുക് എന്നും നടൻ സൂചന നൽകി. വെങ്കയ്യ നായിഡുവിന്റെ ചോദ്യവും അതിന് സുരേഷ് ഗോപി നൽകിയ മറുപടിയും സഭയിൽ ചിരി പടർത്തി. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.