മംഗളൂരു: സംഘ്പരിവാർ വി.ഡി. സവർക്കറുടെ ഫ്ലക്സ് സ്ഥാപിച്ച സൂറത്ത്കൽ ജങ്ഷന് അദ്ദേഹത്തിന്റെ പേരിടാൻ ബി.ജെ.പി ഏകകക്ഷി ഭരണം നടത്തുന്ന മംഗളൂരു കോർപറേഷൻ തീരുമാനം. കൗൺസിൽ യോഗത്തിൽ ഇതേച്ചൊല്ലി ബി.ജെ.പി-കോൺഗ്രസ് അംഗങ്ങൾ തമ്മിൽ വാഗ്വാദം നടന്നു. മംഗളൂരു നോർത്ത് മണ്ഡലം ബി.ജെ.പി എം.എൽ.എ ഡോ. വൈ. ഭരത് ഷെട്ടിയുടെ നിർദേശമാണ് കൗൺസിൽ പരിഗണിച്ചത്.
സ്വാതന്ത്ര്യ സമര സേനാനി സവർക്കറുടെ സ്മരണക്ക് നാമകരണം ആവശ്യമാണെന്ന് മംഗളൂരു സൗത്ത് മണ്ഡലം ബി.ജെ.പി എം.എൽ.എ വേദവ്യാസ് കാമത്തും പാർട്ടി കൗൺസിലർമാരും വാദിച്ചു. സവർക്കർക്ക് ചേരാത്ത പട്ടം ചാർത്തി ജനവിരുദ്ധ തീരുമാനം നടപ്പാക്കരുതെന്ന് കോൺഗ്രസ് അംഗം എ.സി. വിനയരാജ് പറഞ്ഞു. നേരത്തേ ഈ നിർദേശം ജനങ്ങളുടെ ആക്ഷേപങ്ങൾക്കും അഭിപ്രായത്തിനും വിട്ടപ്പോൾ 14 സംഘടനകൾ രേഖാമൂലവും ആയിരക്കണക്കിന് ജനങ്ങൾ മറ്റുരീതിയിലും എതിർപ്പ് അറിയിച്ചതാണ്. പാവങ്ങളുടെ ഭൂഅവകാശത്തിന് പോരാടിയ സുബ്ബയ്യ ഷെട്ടി, സാമൂഹിക പരിഷ്കർത്താക്കളായ കൊടി ചെന്നയ്യ, യു.ആർ. മല്യ തുടങ്ങിയവരുടേത് പോലുള്ളവരുടെ പേര് നൽകുന്നതിന് എതിർപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.