Representative Image

10 വര്‍ഷത്തിനിടെ ഈ കുടുംബം മെഡിക്കല്‍ കോളജിന് കൈമാറിയത് 36 മൃതദേഹങ്ങള്‍

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ സവാനി എന്ന പ്രമുഖ വ്യാപര കുടുംബം പത്ത് വര്‍ഷങ്ങള്‍ക്ക്മുമ്പ് ഒരു പ്രതിജ്ഞയെടുത്തു. തങ്ങളുടെ 251 അംഗ കുടുംബത്തില്‍ ഇനിമുതല്‍ മരിക്കുന്നവരുടെ മൃതദേഹം വിദ്യാര്‍ഥികള്‍ക്കായി മെഡിക്കല്‍ കോളജിന് കൈമാറുമെന്നായിരുന്നു ആ പ്രതിജ്ഞ. ഇപ്പോള്‍ പത്ത് വര്‍ഷമാകുമ്പോള്‍ 36 കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ സവാനി കുടുംബം മെഡിക്കല്‍ കോളജുകള്‍ക്ക് കൈമാറിക്കഴിഞ്ഞു.

ഇക്കാലയളവില്‍ 40 പേരാണ് കുടുംബത്തില്‍ മരിച്ചത്. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടതിനാലാണ് നാലു മൃതദേഹങ്ങള്‍ കൈമാറാതിരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ സവാനി കുടുംബാംഗം പറയുന്നു. ഗുജറാത്തിലെ വിവിധ മെഡിക്കല്‍ കോളജുകള്‍ക്കാണ് മൃതദേഹങ്ങള്‍ നല്‍കിയത്.

ഗുജറാത്തിലെ 17 താലൂക്കുകളിലായി സവാനി കുടുംബം കഴിയുന്നു. സൂറത്തിലെ വജ്ര വ്യാപര രംഗത്താണ് ഇവര്‍ പ്രധാനമായും സജീവമായിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.