ഇന്ത്യൻ നിർമിത യുദ്ധക്കപ്പൽ ‘ഉദയ്ഗിരി’ മുംബൈയിൽ നീറ്റിലിറക്കിയപ്പോൾ

പ്രതിരോധമേഖലക്ക് കരുത്തേകാൻ 'സൂറത്തും' 'ഉദയ്ഗിരി'യും

മുംബൈ: പുതിയ ഇന്ത്യൻ നിർമിത യുദ്ധക്കപ്പലുകൾ രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മുംബൈയിലെ മസഗോൺ ഡോകിൽ വെച്ചാണ് സൂറത്ത്, ഉദയ്ഗിരി എന്നീ യുദ്ധക്കപ്പലുകൾ പുറത്തിറക്കിയത്.

ഗുജറാത്തിന്‍റെ വാണിജ്യ തലസ്ഥാനത്തിന്റെ പേരാണ് (സൂറത്ത്) 'പ്രോജക്ട്15ബി ഡിസ്ട്രോയേഴ്സ്' വിഭാഗത്തിലെ നാലാമത്തെ കപ്പലിന് നൽകിയതെന്ന് നാവികസേന വ്യക്തമാക്കി. 'പ്രോജക്ട്17എ ഫ്രിഗേറ്റ്സി'ലെ മൂന്നാമത്തെ കപ്പലാണ് 'ഉദയ്ഗിരി'. ആന്ധ്ര പ്രദേശിലെ പർവതനിരകളുടെ പേരാണിത്.

ഇന്ത്യ തദ്ദേശീയമായി നിർമിച്ച രണ്ട് യുദ്ധക്കപ്പലുകൾ ഒരേസമയം പുറത്തിറക്കുന്നത് ഇതാദ്യമായാണെന്ന് ഇന്ത്യൻ കപ്പൽ നിർമാണ കമ്പനി മസേഗാൺ ഡോക് ലിമിറ്റഡ് പറഞ്ഞു.

Tags:    
News Summary - 'Surat' and 'Udaygiri': Two indigenously built warships launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.