ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തിനുള്ള നടപടിപത്രികക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാറിന് തിരിച്ചയച്ചതായി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
സുപ്രീംകോടതി കൊളീജിയം അയച്ച പത്രിക സർക്കാർ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അറ്റോണി ജനറൽ മുകുൾ രോഹതഗിയും അറിയിച്ചു. ഇതോടെ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട ഹരജി തീർപ്പാക്കി സുപ്രീംകോടതി ഉത്തരവുമിറക്കി. 17 മാസമായി കേന്ദ്ര സര്‍ക്കാറും സുപ്രീംകോടതി കൊളീജിയവും തമ്മിൽ നിലനിന്നിരുന്ന തർക്കത്തിന് പരിഹാരമായതായി ഇരുകുട്ടരും സുപ്രീംകോടതിയിൽ ഒൗദ്യോഗികമായി സ്ഥിരീകരിച്ചു.
ജഡ്ജി നിയമന തര്‍ക്കത്തില്‍ കൊളീജിയവും കേന്ദ്ര സര്‍ക്കാറും ധാരണയിെലത്താനുള്ള നീക്കത്തില്‍ ‘രാജ്യസുരക്ഷ’ കാരണമാക്കി ജഡ്ജിമാരുടെ നിയമന ശിപാര്‍ശ തള്ളുമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ ചീഫ് ജസ്റ്റിസ് ടി.എസ്. ഖെഹാറിെൻറ നേതൃത്വത്തിലുള്ള പുതിയ കൊളീജിയം തയാറായതാണ് തർക്കപരിഹാരത്തിന് കാരണമായത്.
മുന്‍ ചീഫ് ജസ്റ്റിസ് ടി.എസ് ഠാകുറിെൻറ അധ്യക്ഷതയിലുള്ള കൊളീജിയം കൈക്കൊണ്ട നിലപാടിന് വിരുദ്ധമായിട്ടാണ് ജഡ്ജിമാരുടെ നിയമന ശിപാര്‍ശ തള്ളുന്നതിന് ‘രാജ്യസുരക്ഷ’ കാരണമാക്കാമെന്ന് അദ്ദേഹത്തിെൻറ പിന്‍ഗാമിയായ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ കൊളീജിയം നിലപാട് മാറ്റുന്നത്.
രാജ്യസുരക്ഷയുടെ പേരില്‍ കൊളീജിയം നിര്‍ദേശിക്കുന്ന ഏത് പേരും സര്‍ക്കാര്‍ വീറ്റോ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പാര്‍ലമെൻററി സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. ഈ പ്രവണത അവസാനിപ്പിക്കുന്നതിന് ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നടപടി പത്രികയില്‍ ഇവ രണ്ടും കൃത്യമായി നിര്‍വചിക്കണമെന്നും നിയമ നീതിന്യായ മന്ത്രാലയവുമായ ബന്ധപ്പെട്ട പാര്‍ലമെൻററി സ്ഥിരം സമിതി ശിപാര്‍ശ ചെയ്തിരുന്നു.
സര്‍ക്കാറായാലും സുപ്രീംകോടതിയായാലും സമര്‍പ്പിച്ച പട്ടികയില്‍നിന്ന് ഒരു ജഡ്ജിയെ ഒഴിവാക്കുമ്പോള്‍ അതിനുള്ള കാരണം വ്യക്തമാക്കാത്തത് നീതിന്യായ താല്പര്യത്തിന് വിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.