ഗര്‍ഭധാരണം: തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം –സുപ്രീംകോടതി ജഡ്ജി

ന്യൂഡല്‍ഹി: ഗര്‍ഭധാരണം സംബന്ധിച്ച് സ്ത്രീകള്‍ക്ക് തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി ജഡ്ജി എ.കെ. സിക്രി. കുഞ്ഞു വേണോ ഗര്‍ഭഛിദ്രം നടത്തണോ ഗര്‍ഭധാരണം തടയണോ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീക്കാണ്. പ്രത്യുല്‍പാദനം സംബന്ധിച്ച തീരുമാനം പുരുഷന്മാരും കുടുംബവും സ്ത്രീകളില്‍ അടിച്ചേല്‍പിക്കുകയാണെന്നും സ്ത്രീകള്‍ക്ക് അതില്‍ തീരുമാനമെടുക്കാന്‍ അവകാശമില്ളെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശത്ത് സന്ദര്‍ശനം നടത്തുകയും കൃത്രിമബുദ്ധി നിര്‍മിച്ചെടുക്കുകയും ചെയ്യാന്‍ കഴിയുന്ന ഇക്കാലത്തും മനുഷ്യത്വം സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് അതിശയകരമാണെന്നും ജിന്‍ഡാല്‍ ഗ്ളോബല്‍ യൂനിവേഴ്സിറ്റിയില്‍ ‘ഇന്ത്യന്‍ കോടതികളിലെ പ്രത്യുല്‍പാദന അവകാശങ്ങളെ’ന്ന വിഷയത്തില്‍ നടന്ന സിമ്പോസിയത്തില്‍ സിക്രി കൂട്ടിച്ചേര്‍ത്തു.

പ്രത്യുല്‍പാദന അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് സ്ത്രീയുടെ ലൈംഗിക അവകാശങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇന്ത്യയില്‍ പ്രത്യുല്‍പാദന അവകാശങ്ങളെക്കുറിച്ച തീരുമാനങ്ങള്‍ ഭര്‍ത്താവിന്‍െറയോ മുതിര്‍ന്നവരുടേതോ ആണ്. എന്നാല്‍, സ്ത്രീയുടെ ശരീരവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ സ്ത്രീയുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.