വോട്ട് ചെയ്യുന്നില്ലെങ്കിൽ സര്‍ക്കാറിനെ കുറ്റപ്പെടുത്താന്‍ അവകാശമില്ല- സുപ്രീംകോടതി

ന്യൂഡല്‍ഹി: വോട്ട് ചെയ്യുന്നില്ളെങ്കില്‍ സര്‍ക്കാറിനെ ചോദ്യം ചെയ്യാനോ കുറ്റപ്പെടുത്താനോ ഒരാള്‍ക്ക് അവകാശമില്ളെന്ന് സുപ്രീംകോടതി നിരീക്ഷണം. രാജ്യത്തെ മുഴുവന്‍ കൈയേറ്റവും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ സന്നദ്ധ സംഘടനയായ വോയ്സ് ഓഫ് ഇന്ത്യക്കുവേണ്ടി കോടതിയില്‍ നേരിട്ട് ഹാജരായ ധനേഷ് ലെഷ്ധാനോടാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ ഇങ്ങനെ പറഞ്ഞത്. ജസ്റ്റിസുമാരായ എന്‍.വി. രമണ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. രാജ്യത്തെ മുഴുവന്‍ കൈയേറ്റവും നിരോധിച്ച് ഉത്തരവിടാന്‍ കോടതിക്കാവില്ളെന്നും പരാതിക്കാരന്‍ അതത് ഹൈകോടതികളെ സമീപിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ഖെഹാര്‍ പറഞ്ഞു. തുടര്‍ന്ന് നിങ്ങള്‍ വോട്ട്ചെയ്യാറുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇതുവരെ വോട്ട് ചെയ്തിട്ടില്ളെന്നായിരുന്നു ലെഷ്ധാന്‍െറ എടുത്തടിച്ചപോലുള്ള മറുപടി. ഇതില്‍ പ്രകോപിതമായാണ്  വോട്ട് ചെയ്യാറില്ളെങ്കില്‍ സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ മുതിരരുതെന്ന് കോടതി  പറഞ്ഞത്. നിങ്ങള്‍ പബ്ളിസിറ്റിക്കുവേണ്ടിയാണ് കോടതിയില്‍ വന്നതെന്ന് കരുതേണ്ടിവരുമെന്നും രാജ്യമാകെ കൈയേറ്റം നിരോധിക്കുന്ന ഉത്തരവ് പ്രത്യേകിച്ച് ഗുണം ചെയ്യില്ളെന്നും കോടതി അഭിപ്രായപ്പെട്ടു.

Tags:    
News Summary - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.