സാക്ഷികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സാക്ഷികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്ന് സുപ്രീംകോടതി. പ്രതികള്‍ രാഷ്ട്രീയ പിന്‍ബലവും ആള്‍ബലവും പണവും ഉപയോഗിച്ച് കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്ന സന്ദര്‍ഭങ്ങളില്‍ സാക്ഷികള്‍ക്ക് സുരക്ഷ ഒരുക്കണമെന്നും അല്ലാത്തപക്ഷം വിചാരണ നീതിപൂര്‍വം നടക്കില്ളെന്നും സുപ്രീംകോടതി പറഞ്ഞു.

സാക്ഷികള്‍ മൊഴിമാറ്റി പറയാനുള്ള പ്രധാന കാരണം അവര്‍ നേരിടുന്ന ഭീഷണിയാണ്. ഇത് പലപ്പോഴും പ്രതികള്‍ രക്ഷപ്പെടുന്നതിലേക്ക് നയിക്കുന്നു. തുടര്‍ന്ന് നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതായും കോടതി അഭിപ്രായപ്പെട്ടു. 

1999ല്‍ യുവതിയെ തീകൊളുത്തിക്കൊന്ന കേസില്‍ പഞ്ചാബ്, ഹരിയാന ഹൈകോടതി കുറ്റക്കാരെന്ന് വിധിച്ച നാലുപേരുടെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ.കെ. സിക്രി, അമിതാവ റോയ് എന്നിവരടങ്ങിയ ബെഞ്ചിന്‍െറ നിരീക്ഷണം.

സ്ത്രീധനത്തിന്‍െറ പേരില്‍ യുവതിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ഭര്‍ത്താവിനെയും അയാളുടെ മാതാപിതാക്കളെയും ബന്ധുവിനെയും വിചാരണകോടതി വെറുതെവിട്ടിരുന്നു.

എന്നാല്‍, 100 ശതമാനം പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നല്‍കിയ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ ഹൈകോടതി നാലുപേരെയും കുറ്റക്കാരെന്ന് വിധിച്ചു. ഇതിനെതിരെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

 

Tags:    
News Summary - supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.