ന്യൂഡൽഹി: കോടതിയലക്ഷ്യത്തിന് മൂന്ന് അഭിഭാഷകരെ സുപ്രീംകോടതി ശിക്ഷിച്ചു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരും അഭിഭാഷക സംഘടന നേതാക്കളുമായ അഡ്വ. വിജയ് കുർല, റാഷിദ് ഖാൻ, നിലേഷ ഒജാ എന്നിവർക്കാണ് ശിക്ഷ. മൂന്നു മാസത്തെ തടവാണ് ഇവർക്ക് ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് വിധിച്ചിരിക്കുന്നത്.
ജസ്റ്റിസ് രോഹിന്‍റൻ നരിമാന്‍റെ വിധിപ്രസ്താവത്തിനെതിരായ പരാമർശത്തിലാണ് സുപ്രീംകോടതി നടപടി.
ജസ്റ്റിസ് നരിമാനെതിരായ പരാമർശനത്തിന് മലയാളി അഭിഭാഷകൻ മാത്യൂസ് നെടുമ്പാറക്കെതിരെ നേരത്തെ സുപ്രീംകോടതി നടപടി സ്വീകരിച്ചിരുന്നു. ഇതിനെതിരെയാണ് അഭിഭാഷക സംഘടന നേതാക്കൾ നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.