ന്യൂഡൽഹി: താജ്മഹലും പരിസരപ്രദേശങ്ങളും ഉൾക്കൊള്ളുന്ന താജ് ട്രപ്പീസിയം സോൺ (ടി.ടി.ഇസെഡ്) മേഖലയിെല മലിനീകരണം കണക്കിലെടുത്തു മാത്രമേ താജ്മഹൽ വിഷൻ ദൗത്യരേഖ തയാറാക്കാൻ പാടുള്ളൂവെന്ന് സുപ്രീംകോടതി.
താജ്മഹൽ ഒരിക്കൽ നശിച്ചുകഴിഞ്ഞാൽ രണ്ടാമതൊരു അവസരം ലഭിക്കില്ലെന്നും അഭിപ്രായപ്പെട്ട ജസ്റ്റിസുമാരായ മദൻ ബി. ലോകൂർ, എസ്. അബ്ദുൽ നസീർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് അത് സംരക്ഷിക്കുന്ന കാര്യത്തിൽ കൂടുതൽ വിശാലമായ കാഴ്ചപ്പാടാണ് സർക്കാറിനുണ്ടാവേണ്ടതെന്ന് കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ ആഗ്ര, ഫിറോസാബാദ്, മഥുര, ഹത്റാസ്, ഇത്താഹ്, രാജസ്ഥാനിലെ ഭരത്പുർ ജില്ലകളിലായി താജ്മഹലും പരിസരപ്രദേശങ്ങളും ഉൾക്കൊള്ളുന്ന 10,400 ചതുരശ്ര കിലോമീറ്റർ മേഖലയാണ് താജ് ട്രപ്പീസിയം സോൺ.
ചരിത്ര സ്മാരകമായ താജ്മഹൽ സംരക്ഷിക്കുന്നതിനും പരിസരപ്രദേശങ്ങളിലെ അനധികൃത നിർമാണവും മലിനീകരണവും തടയുന്നതിനും അധികൃതർ ഒന്നും ചെയ്യുന്നില്ലെന്നു കാണിച്ച് പരിസ്ഥിതി പ്രവർത്തകൻ എം.സി. മേത്ത സമർപ്പിച്ച ഹരജിയിൽ വാദത്തിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കേസ് വീണ്ടും സെപ്റ്റംബർ 25ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.